Prathyasha Prayer Tower

Close Icon

അവൻ നമ്മുടെ ഉറപ്പുള്ള പാറ

മനുഷ്യൻ എന്നും ഉറപ്പുള്ള പ്രതലം അന്വഷിക്കുന്നവനാണ.ലോകത്തിൽതാൻ കണ്ടെത്തുന്ന ഈപ്രതലങ്ങളിൽ തൻറെ കാലുകൾ ഉറയ്ക്കുമെന്നും താൻ ശക്തനായി തിരുമെന്നും അവൻ ചിന്തിക്കുന്നു. ആ പ്രതലം  അധികാര മാകാം , സബത്താകാം,   സ്വധിനമാകാം,  ബുദ്ധിയാകാം എന്തിനേറെ  ആൾബലമോആകാം.ഇന്നു വരെയുള്ള മാനവ ചരിത്രം പറയുന്നു ഈ ഉറപ്പുള്ള പ്രതലങ്ങളിൽ ഒന്നും മനുഷ്യൻ ഉറച്ചു നിന്ന ചരിത്രമില്ല. എല്ലാം മായ അഥവാ വ്യർത്ഥം എന്ന് വിളിച്ചു പറഞ്ഞു വിലപിക്കുന്ന മാനവ ചരിത്ര മത്രേ നമുക്കു മുൻപിൽ ഉള്ളത്.

തിരുവചനം പറയുന്നു ദൈവത്തിൽ പുർണമായ് ആശ്രയിക്കുന്നവന് അവൻ ഉറപ്പുള്ള കോട്ട. ഒന്നുകുടെ വ്യക്ത മാക്കിയാൽ തന്നിൽ ആശ്രയം വെയ്ക്കുന്ന വനു യെഹോവ ഉറപ്പുള്ള പ്രതലം അത്രേ . അവൻ തകർന്നു പോകുവാൻ ദൈവം അനുവദിക്കുന്നില്ല. വിജയശ്രിലാളിതനായ് ഓരോ ചുവടും മുന്നേറുന്നു. ഇപ്രകാരമുള്ള വ്യക്തിയെ തിരുവചനം നമുക്ക്പ രിചയപ്പെടുത്തുന്നു .യെഹുദ രാജാവായിരുന്ന അബിയാവിന്റെ മകനായ ആസാ.ആസാ രാജ്യം ഭരിക്കുന്ന കാലത്ത് തനിക്കു ഉണ്ടായിരുന്ന സൈന്യബലം എന്നത് ഏകദേശം. ആറ്‌ലക്ഷം വരും.മുന്നലക്ഷം യോദ്ധാക്കൾ രണ്ടുലക്ഷത്തി എണ്‍പതിനായിരം വരുന്ന, ചെറുപരിച എടുക്കുന്നവരും വില്ല്കു ലയ്ക്കുന്നവരും. എന്നാൽ ആകാലത്ത്സെഫാ താതാഴ്‌വരയിൽ അസായ്ക്ക് എതിരേ കുശ്പടയൊരുക്കി യുദ്ധത്തിനായ്‌ വന്നു.പത്ത് ലക്ഷം സൈന്യവും മുന്നൂര് രെഥങ്ങളും .ആ കാലത്ത് ഇതു ഏറ്റവും ശക്തി ഏറിയ സൈന്യബലം അത്രേ.

ഇത്ര വലിയ സൈന്യത്തോടെ കടന്നു വരുന്ന കുശിനെ ജെയിക്കുവാൻ തനിക്കു ഒരിക്കലും കഴിയില്ല എന്ന് ആസാ മനസിലാക്കി .വചനം പറയുന്നു അവൻ ദൈവസ്ന്നിധിൽ പൂർണമായ് തൻറെ ആശ്രയം കണ്ടെത്തി .ബലവാനും ബാലഹിനനും തമ്മിൽ കാര്യമുണ്ടായാൽ തന്നെ രെക്ഷിക്കുവാൻ കഴിയുന്ന ദൈവത്തിൽ അവൻപൂർണമായ് ഉറച്ചു. ഉറപ്പുള്ള പ്രതലത്തിൽ തന്നെയും തൻറെ സൈന്യത്തെയും പൂർണമായ് ഉറപ്പിച്ചു.പിന്നെ നാം കാണുന്നത് ആസാ കുശിനെ തോൽപ്പിച്ചു എന്നല്ല,യെഹോവ ആസയുടെയും യെഹുദയു ടെയും മുന്നിൽ കുശ്യരെ തോൽ ക്കുമാറക്കി എന്നത്രെ …..

ഉറപ്പു ള്ള പ്രതലം എന്നു കുശ് ദേശവും രാജാ വുംകണ്ടെത്തിയ സൈന്യബലം അവരെ തകർത്തു. പരാജിതരാക്കി. എന്നാൽ,യഹോവയിൽ തന്നേ ആശ്രയം വെച്ച ആസാ വിജയിച്ചു. ഉറപ്പുള്ളപ്രതലമായ യെഹോവയിൽ ആശ്രയം കണ്ടവൻ   ഉറച്ചുനിന്നു  …അനുഗ്രെഹിതനായി. നാം ഇന്നു നമ്മുടെ ആശ്രയം വെച്ചിരിക്കുന്നത് എവിടെയാണ് ?ലോകത്തി ലോ അതോഉറപ്പുള്ളപ്രേതലമായയെഹോവയിലോ ? നമുക്ക് യെഹോവയിൽ തന്നെ ആശ്രയം വെയ്ക്കാം …അവൻ നമ്മുടെ ഉറപ്പുള്ള പാറ.. ഉറപ്പുള്ള പ്രതലം…. .(2chro.14;1-15)

Leave a Reply

Your email address will not be published. Required fields are marked *